
ലുകാകു ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ വിജയം. സൗഹൃദ മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബെൽജിയം പരാജയപ്പെടുത്തിയത്. 13, 39 മിനുട്ടുകളിലായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുകാകു ഇരട്ടഗോളുകൾ നേടിയത്.
ബാറ്റ്ഷുവയിയും ഡിബ്രുയിനുമാണ് ബെൽജിയത്തിന്റെ ബാക്കി രണ്ടു ഗോളുകൾ നേടിയത്. രണ്ട് ഗോളിനൊപ്പം ഡിബ്രുയിന്റെ ഗോളിന് അവസരമൊരുക്കിയതും ലുകാകു ആയിരുന്നു. ഇന്നത്തെ ഗോളൊടെ സീസണിൽ രാജ്യത്തിനും ക്ലബിനുമായി ലുകാകു നേടിയ ഗോളുകളുടെ എണ്ണം 35 ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial