കുട്ടീഞ്ഞോയെ കൂവി വിളിച്ച് ലിവർപൂൾ ആരാധകർ

- Advertisement -

ബ്രസീൽ – ക്രൊയേഷ്യ മത്സരം ആൻഫീൽഡിൽ നടന്നപ്പോൾ കുട്ടീഞ്ഞോയുടെ ആൻഫീൽഡിലേക്കുള്ള മടക്കവും കൂടെയായിരുന്നു. ജനുവരിയിൽ 142മില്യൺ യൂറോ തുകക്ക് ബാഴ്സലോണയിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായായിരുന്നു മുൻ ലിവർപൂൾ സ്റ്റാർ കുട്ടീഞ്ഞോ ആൻഫീൽഡിൽ എത്തിയത്. ആൻഫീൽഡിലേക്കുള്ള മടങ്ങി വരവ് എന്തായാലും കുട്ടീഞ്ഞോ മറക്കാൻ ഇടയില്ല.

കുട്ടീഞ്ഞോ കളത്തിൽ എത്തിയതോടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ലിവർപൂൾ ആരാധകർ ചേരി തിരിഞ്ഞു കുട്ടീഞ്ഞോക്കെതിരെ തിരിയുകയായിരുന്നു. ഒരു വിഭാഗം ആരാധകർ കുട്ടീഞ്ഞോക്ക് വേണ്ടി കൈയടിച്ചപ്പോൾ മറ്റൊരു വിഭാഗം കൂവി വിളികളുമായി രംഗത്ത് വന്നു.

എന്തായാലും ട്വിറ്ററും സംഭവം ഏറ്റെടുത്തു, ട്വിറ്ററിലും ചേരി തിരിഞ്ഞു സംഭവം ചർച്ച ചെയുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement