മാനേജ്മെന്റ് അവഗണന, കോശിയേൽനി ഫ്രഞ്ച് ടീമിനോട് വിട പറഞ്ഞു.

മുൻ ഫ്രാൻസ് ക്യാപ്റ്റൻ ലോറന്റ് കോശിയേൽനി രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. ആഴ്സണൽ താരമായ കോശിയേൻലി നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസ് പരിശീലകൻ ദിദിയെ ദേശാമ്പ്‌സിനെ വിമർശിച്ചാണ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പരിക്കേറ്റ് പുറത്തിരിക്കുമ്പോൾ തനിക്ക് ഫ്രാൻസ് ഫുട്‌ബോൾ അധികൃതരിൽ നിന്ന് പിന്തുണ ലഭിച്ചില്ല എന്ന് താരം പരാതിപ്പെട്ടു. പരിശീലകൻ ഒരു മെസേജ് അയച്ചത് ഒഴിച്ചാൽ കൂടുതൽ ഒന്നും അന്വേഷിക്കാൻ തയ്യാറായില്ല. ഫ്രാൻസ് ടീം താനില്ലാതെ ലോകകപ്പ് നേടുന്നത് കണ്ടത് ഏറെ വിഷമകരമായിരുന്നു എന്നും താരം ഓർത്തെടുത്തു.

33 വയസുകാരനായ കോശിയേൽനി ടീമിനായി 51 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2011 ലാണ് ആദ്യമായി ഫ്രാൻസിനായി ബൂട്ട് കെട്ടിയത്.