
അച്ഛന്റെ പാത പിന്തുടർന്ന് മകൻ ക്ലൈവർട്ടും. തന്റെ പതിനെട്ടാം വയസ്സിൽ ഹോളണ്ടിന്റെ രാജ്യാന്തര ടീമിലേക്ക് ക്ഷണം കിട്ടിയിരിക്കുകയാണ് ജസ്റ്റിൻ ക്ലൈവർട്ടിന്. അയാക്സ് ഇതിഹാസമായ അച്ഛൻ പാട്രിക് ക്ലൈവർട്ടും 18ആം വയസ്സിൽ ഓറഞ്ച് കുപ്പായം അണിഞ്ഞിരുന്നു. അയാക്സിനായി ഈ സീസണിൽ ഏഴു ഗോളുകളും നാല് അസിസ്റ്റും ജസ്റ്റിൻ സ്വന്തമാക്കിയിട്ടുണ്ട്.
റൊണാൾഡ് കോമൻ ഹോളണ്ടിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണിത്. ക്ലൈവർട്ട് ഉൾപ്പെടെ ഏഴു പുതുമുഖ താരങ്ങളുണ്ട് ഹോളണ്ടിന്റെ ടീമിൽ. ഇംഗ്ലണ്ടിനെയും പോർച്ചുഗലിനെയുമാണ് ഹോളണ്ട് അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ നേരിടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial