ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു

ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെ റഷ്യൻ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ജപ്പാൻ. ഇന്ന് ജപ്പാനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ജപ്പാൻ ലോകകപ്പ് ഉറപ്പിച്ചത്.ആതിഥേയരായ റഷ്യയുൻ ബ്രസീലും ഇറാനും മാത്രമാണ് ഇതുവരെ‌ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. അവരുടെ കൂട്ടത്തിലേക്കാണ് ഇന്നത്തെ ജയത്തോടെ ജപ്പാൻ കടന്നത്.

41ആം മിനുട്ടിൽ അസാനോയും 82ആം മിനുട്ടിൽ ഇടെഗുചിയുമാണ് ജപ്പാനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത്. ജയത്തോടെ ജപ്പാൻ ബി ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്ന് ഉറപ്പായി. 9 കളികളിൽ 20 പോയന്റുണ്ട് ജപ്പാന്. ജയം ജപ്പാന് ലോകകപ്പ് ഉറപ്പിച്ചെങ്കിൽ ഓസ്ട്രേലിയയുടെ സാധ്യതകൾക്ക് മങ്ങലായി ഇന്നത്തെ തോൽവി. ഗ്രൂപ്പിൽ മൂന്നാമതായുള്ള ഓസ്ട്രേലിയയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കണമെങ്കിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തായ്ലാന്റിനെ വലിയ മാർജിനിൽ പരാജയപ്പെടുത്തേണ്ടി വരും. സൗദി അറേബ്യ ആണ് ഗ്രൂപ്പിൽ രണ്ടാമത് ഉള്ളത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്ദീപ് നന്ദി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാൻ
Next articleബോൾട്ടൻ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈനൻ എടികെ കൊൽക്കത്തയിൽ