ഇറ്റാലിയൻ ലോകകപ്പ് പ്രതീക്ഷകൾക്കു മേൽ സ്വീഡന്റെ വിജയം

- Advertisement -

1958നു ശേഷം ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പ്‌. അതു സംഭവിക്കാനുള്ള സാധ്യത ഇന്നലെ നടന്ന പ്ലേ ഓഫ് ആദ്യ പാദത്തോടെ വർധിച്ചിരിക്കുകയാണ്‌. ഇന്നലെ സ്വീഡനിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെട്ടത്. തിങ്കളാഴ്ച ആ പരാജയത്തെ മറികടക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ ലോകകപ്പിന് ഇറ്റലിയെ നഷ്ടമാകും.

61ആം മിനുട്ടിലെ ജാക്കബ് ജൊഹാൻസന്റെ ഗോളാണ് ഇറ്റലിയുട്ർ കഥ കഴിച്ചത്. ജൊഹാൻസൺ തൊടുത്ത ഷോട്ട് ഡിഫ്ലക്റ്റ് ആയാണ് വലയിലേക്ക് എത്തിയത്. സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച് അടക്കമുള്ളവർ ഗ്യാലറിയിൽ മത്സരത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. ഇന്നലെ മഞ്ഞകാർഡ് കിട്ടിയ വെറാട്ടി രണ്ടാം പാദത്തിൽ കളിക്കില്ല എന്ന തിരിച്ചടികൂടെ ഇറ്റലിക്കുണ്ട്.

വെറാറ്റിയും ഡാർമിയനും മാത്രമായിരുന്നു ഇന്നലെ ഇറ്റലിക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം എങ്കിലും കാഴ്ചവെച്ചത്‌. സാൻസിറോയിൽ വെച്ച് നടക്കുന്ന രണ്ടാം പാദത്തിൽ ഇറ്റലിയുടെ പ്രതീക്ഷ അവരുടെ ഹോം റെക്കോർഡ് ആണ്. സാൻസിറോയിൽ നടന്ന 42 മത്സരങ്ങളിലും ഇറ്റലി പരാജയം അറിഞ്ഞിട്ടില്ല. 42ൽ 31ലും വിജയിക്കുകയുൻ ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement