ഗോൾ വഴങ്ങാതെ 12 മത്സരങ്ങൾ 18 മണിക്കൂർ, ഇറാൻ ടീമിന് ലോകറെക്കോർഡ്

ഇറാൻ ഫുട്ബോൾ ടീമിന്റെ ഡിഫൻസിന് ലോക റെക്കോർഡ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ 1108 മിനുട്ട് മുന്നേറിയതാണ് ഇറാനെ ലോക റെക്കോർഡിന് അർഹരാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ കൊറിയയോട് ഗോൾ രഹിത സമനില നേടിയതോടെയാണ് ഇറാന് ഈ റെക്കോർഡ് കരസ്ഥമായത്. ഇന്നത്തെ മത്സരത്തിൽ നാൽപ്പതു മിനുട്ടോളം 10 പേരുമായി കളിച്ചാണ് ഇറാൻ ക്ലീൻഷീറ്റ് കരസ്ഥമാക്കിയത്.

ഇറാൻ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. 2015 നവംബറിനു ശേഷം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇറാൻ ഗോൾ വഴങ്ങിട്ടില്ല. അവസാന 12 മത്സരങ്ങളിലും ഇറാൻ ഡിഫൻസിനെ കീഴ്പ്പെടുത്താൻ ആർക്കും ആയിട്ടില്ല. ലോകകപ്പ് യോഗ്യതയ്ക്കായി നടന്ന 17 മത്സരങ്ങളിൽ 3 ഗോളുകൾ മാത്രമേ ഇറാൻ ആകെ വഴങ്ങിയിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലങ്കയ്ക്ക് നാണക്കേടിന്റെ നാലാം ഏകദിനം
Next articleനാട്ടില്‍ വീണ്ടും ജയിച്ച് മുംബൈ