ഇതിഹാസ താരം പെലെയേയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

 

ഇന്നലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ നേടിയ ഹാട്രിക്കോടെ മറ്റൊരു റെക്കോർഡ് കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നു. രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിൽ സാക്ഷാൽ പെലെയെയാണ് ഇന്നലെ ക്രിസ്റ്റ്യാനോ മറികടന്നത്. ഇന്നലെ നേടിയ ഹാട്രിക്കോടെ റൊണാൾഡോയ്ക്ക് രാജ്യാന്തര ഗോളുകൾ 78 ആയി. പെലെ 77 രാജ്യാന്തര ഗോളുകളായിരുന്നു നേടിയത്.

144 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോയുടെ ഈ നേട്ടം. പെലയെ മറികടന്നതോടെ രാജ്യാന്തര ഗോൾ സ്കോറർമാരുടെ പട്ടികയിൽ റൊണാൾഡോ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇപ്പോൾ കളിക്കുന്നവരിൽ റൊണാൾഡോയാണ് ടോപ്പ് സ്കോറർ. 109 ഗോളുകൾ സ്കോർ ചെയ്തിട്ടുള്ള ഇറാനി താരം അലി ഡേയ് ആണ് രാജ്യാന്തര മത്സരങ്ങളിലെ ടോപ്പ് സ്കോറർ. അലിയുടെ അടുത്ത് എത്താൻ സമയം എടുക്കുമെങ്കിലും ആറു ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയ്ക്ക് പട്ടികയിൽ രണ്ടാമതെത്താം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡ്വെയിന്‍ സ്മിത്തിന്റെ വെടിക്കെട്ട് വീണ്ടും, ജയിച്ച് കയറി ബാര്‍ബഡോസ്
Next articleഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കും ലഭിക്കും കോടികള്‍