അവസാന മിനുറ്റിലെ കെയ്നിന്റെ ഗോളിൽ ഇംഗ്ലണ്ടിന് റഷ്യൻ ടിക്കറ്റ്

- Advertisement -

അവസാന നിമിഷം ഹാരി കെയ്ൻ നേടിയ ഗോളിന്റെ പിൻബലത്തിൽ സ്ലോവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ ആയി മത്സരം തുടങ്ങിയ കെയ്ൻ ഒരു മത്സരം കൂടി കളിക്കാനിരിക്കെയാണ് ഇംഗ്ലണ്ടിനെ റഷ്യയിലെ ലോകകപ്പിന് യോഗ്യത നേടി കൊടുത്തത്..

മത്സരം സമനിലയിലാവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കെയ്ൻ ഇംഗ്ലണ്ടിന് വിജയ ഗോൾ നേടിയത്ത്. ഈ ജയത്തോടെ തുടർച്ചയായി 20 ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഇംഗ്ലണ്ട് പരാജയമറിയാതെ കുതിക്കുകയാണ്. റാങ്കിങ്ങിൽ പിറകിലുള്ള സ്ലോവേനിയക്കെതിരെ തുടക്കം മുതൽ ആധിപത്യം പുലർത്തിയെങ്കിലും അത്ലറ്റികോ മാഡ്രിഡ് ഗോൾ കീപ്പർ ഹാൻ ഒബ്ലാക്കിന്റെ പ്രകടനം ഇംഗ്ലണ്ടിന് ഗോൾ നിഷേധിക്കുകയായിരുന്നു. റാഷ്‌ഫോർഡും റഹിം സ്റ്റെർലിംഗും ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും ഗോൾ മാത്രം വിട്ട് നിന്നു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഹരി കെയ്ൻ ഇംഗ്ലണ്ടിന് വിജയം നേടി കൊടുത്ത ഗോൾ നേടിയത്.  മാഞ്ചസ്റ്റർ സിറ്റി താരം കെയ്ൽ വാക്കറിന്റെ ക്രോസിൽ നിന്നാണ് കെയ്ൻ ഗോൾ നേടിയത്. അടുത്ത ഞായറാഴ്ച ലിത്വാനിയക്കെതിരായണ് ഇംഗ്ലണ്ടിന്റെ അവസാന യോഗ്യത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement