
- Advertisement -
ലോകക്കപ്പ് സന്നാഹ മത്സരത്തിൽ ഏഷ്യൻ പ്രതീക്ഷകളായ ജപ്പാന് ഘാനക്കെതിരെ തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജപ്പാനെ ഘാന പരാജയപ്പെടുത്തിയത്.
ഡോർട്മുണ്ടിന്റെ ഷിൻജി കഗാവയെ ബെഞ്ചിൽ ഇരുത്തിയാണ് ജപ്പാൻ മത്സരം തുടങ്ങിയത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ഘാന മുന്നിൽ എത്തി. അത്ലറ്റികോ മാഡ്രിഡിന്റെ തോമസ് പാട്രെ ഒന്നാന്തരം ഒരു ഫ്രീകിക്കിലൂടെ ജപ്പാന്റെ വല കുലുക്കുകയായിരുന്നു. 51ആം മിനിറ്റിൽ ഇമ്മാനുവൽ ബോട്ടെങ് ആണ് അവസാന ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ആണ് ബോട്ടെങ് ഗോൾ നേടിയത്.
ലോകക്കപ്പ് തുടങ്ങുന്നതിന് മുൻപ് ജപ്പാൻ രണ്ടു സന്നാഹ മത്സരങ്ങൾ കൂടെ കളിക്കും. സ്വിട്സർലാൻഡിനെതിരെയും പരാഗ്വേയെയും ആണ് ജപ്പാൻ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement