വിജയക്കുതിപ്പ് തുടർന്ന് ജർമ്മനി

Img 20210909 033232

ഹാൻസി ഫ്ലിക്ക് യുഗത്തിൽ വിജയക്കുതിപ്പ് തുടർന്ന് ജർമ്മനി. ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജർമ്മനി ഐസ്ലാന്റിനെ പരാജയപ്പെടുത്തിയത്‌. സെർജ് ഗ്നാബ്രി, റൂഡിഗർ,സാനെ, തീമോ വെർണർ എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത് ബയേണിന്റെ വിംഗർ ലെറോയ് സാനെ കളിയുടെ ചുക്കാൻ പിടിച്ചു.

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ജർമ്മൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഫ്ലിക്കിന്റെ കീഴിൽ 12 ഗോളുകൾ അടിച്ച് കൂട്ടിയ ജർമ്മനി ഒരു ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേ സമയം തുടർച്ചയായി ഗോളടിക്കാൻ ലഭിച്ച അവസരങ്ങൾ ജർമ്മൻ താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. തീമോ വെർണർ ഇന്നും ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഗ്രൂപ്പിൽ 15 പോയന്റുകളുമായി ജർമ്മനി ഒന്നാമതാണ്.

Previous articleഎമ്മ ദ ക്യൂൻ! ഗ്രാന്റ് സ്‌ലാം ചരിത്രം എഴുതി 18 കാരി യു.എസ് ഓപ്പൺ സെമിഫൈനലിൽ!
Next articleഇഞ്ചുറി ടൈമിലൊരു സമനില, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പോളണ്ട്