ജർമ്മനി സാൻ മറിനോയ്‌ക്കെതിരെ ഇറങ്ങും

വേൾഡ് കപ്പ് ക്വാളിഫയറിൽ ജർമ്മനി സാൻ മറീനയോട്‌ ഏറ്റുമുട്ടും. കോൺഫെഡറേഷൻ കപ്പിന് മുൻപേയുള്ള ജർമ്മനിയുടെ അവസാനത്തെ മത്സരമാണിത്. നാളെ പുലർച്ചെ 12.15 ആണ് മത്സരം. നൂറംബർഗിൽ ജർമ്മൻ ആക്രമണ നിരയിൽ സാൻഡ്രോ വാഗ്നേർ ഇറങ്ങുമെന്ന് ജർമ്മൻ കോച്ച് ജോവാക്കിം ലോ അറിയിച്ചു. 11 ബുണ്ടസ് ലീഗ ഗോളുകളുമായി ഹൊഫെൻഹെയിമിന്റെ ആക്രമണ നിരയുടെ കുന്തമുനയായി മാറിയ വാഗ്നേർ ഡെന്മാർക്കിനെതിരെയാണ് നാഷണൽ ടീമിന് വേണ്ടി ആദ്യമായി ജേഴ്സി അണിഞ്ഞത്. ഇത്തവണയും ജർമ്മൻ ടീമിന്റെ ക്യാപ്റ്റൻ ജൂലിയൻ ഡ്രാക്‌സ്‌ലർ ആണ്. കരിയറിൽ ഇത് മൂന്നാം തവണയാണ് ഡ്രാക്‌സ്‌ലർ ജർമ്മൻ നാഷണൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. കളിച്ച അഞ്ചു കളികളും വിജയിച്ച് 15 പോയന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ജർമ്മനി. കഴിഞ്ഞ മത്സരത്തിൽ ആറ് പുതുമുഖങ്ങളെ കളത്തിലിറക്കിയ ജോവാക്കിം ലോ ഇത്തവണയും പതിവ് തെറ്റിക്കാതെ സർപ്രൈസുകളുമായെത്താൻ സാധ്യതയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൗളോ ദിബാല നിങ്ങള്‍ പറയുന്നത്ര മികച്ചതോ? : പെലേ
Next articleബംഗ്ലാദേശിനെ സെമിയിലെത്തിച്ച് മോര്‍ഗനും സ്റ്റോക്സും