ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം സമനിലയിൽ

- Advertisement -

ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്രോണ്ട്ബൈയിൽ ഒരു കൂട്ടം യുവാക്കളെ അണിനിരത്തി ഇറങ്ങിയ ജോവാക്കിം ലോയുടെ പരീക്ഷണം പാളിയില്ല. പരിചയ സമ്പന്നരായ ഡച്ച് ടീമിന് ആയിരുന്നു ആധിപത്യമെങ്കിലും അവസാന നിമിഷത്തിൽ ജോഷ്വ കിമ്മിഷിലൂടെ ജർമ്മനി സമനിലപിടിച്ചു. ഡെന്മാർക്കിനു വേണ്ടി ക്രിസ്റ്റിൻ എറിക്‌സൺ ഗോൾ അടിച്ചു.

കോൺഫെഡററെഷൻ കപ്പിന് മുന്നോടിയായി യുവാക്കളെ അണിനിരത്തിയ ടീമാണ് ഡച്ചുകാരോട് ഏറ്റുമുട്ടിയത്. പിഎസ്ജിയുടെ കെവിൻ ട്രാപ്പ് മോഷൻ ഗ്ലാഡ്ബാക്കിന്റെ ലാർസ് സ്റ്റിൻഡിൽ ഹോഫ്എൻഹെയിമിന്റെ സാൻഡ്രോ വാഗനെർ എന്നിവരുടെ ഇന്റർനാഷണൽ അരങ്ങേറ്റമായിരുന്നു. സബ്സ്റ്റിറ്റിയൂട്ടുകളായി അമീൻ യൂനുസ് ഡെമിർബെ, പ്ലേറ്റൻഹാർട് എന്നിവരുമിറങ്ങി. പരിചയ സമ്പന്നരായ ഡച്ചുകാർ പതിനെട്ടാം മിനുട്ടിൽ ലീഡുനേടി. ടോട്ടൻഹാം ഹോട്ട്സ്പാർസിന്റെ താരം ക്രിസ്റ്റിൻ എറിക്‌സൺ ആണ് ഗോളടിച്ചത്. ജൂലിയൻ ഡ്രാക്സലറുടെ നേതൃത്വത്തിലിറങ്ങിയ ജർമ്മൻ ടീം സമനിലപിടിക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടേ ഇരുന്നു. കെവിൻ ട്രാപ്പിന്റെ കരങ്ങൾ ജർമ്മനിക്ക് മുതൽ കൂട്ടായി. പോൾസണിലൂടെ ഗോൾ നേടി ലീഡുയർത്താനുള്ള ഡച്ച് ടീമിന്റെ ശ്രമം ട്രാപ്പ് വിഫലമാക്കി. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ജർമനിയുടെ ആദ്യ തോൽവിയാകുമെന്നു തോന്നിപ്പിച്ചിരുന്നെങ്കിലും ബയേൺ മ്യൂണിക്കിന്റെ ജോഷ്വ കിമ്മിഷ് രക്ഷകനായി. എൺപത്തിയെട്ടാം മിനുട്ടിൽ ഒരു ബ്രില്ലിയൻറ് ഷോട്ടിലൂടെ കിമ്മിഷ് ജർമ്മനിക്ക് സമനില നേടിക്കൊടുത്തു. ശനിയാഴ്ച വേൾഡ് കപ്പ് ക്വാളിഫയറിൽ സാൻ മറീനയോടാണ് ജർമ്മനിയുടെ അടുത്ത മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement