ഗോട്സെ തിരിച്ചെത്തി, സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമ്മനി

- Advertisement -

ഇംഗ്ലണ്ടിനും ഫ്രാൻസിനും എതിരായ സൗഹൃദ മത്സരങ്ങളിലെ ജർമ്മനിയുടെ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ജർമ്മനിയുടെ വേൾഡ് കപ്പ് ഹീറോ മരിയോ ഗോട്സെ ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്ന ഗോട്സെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജർമ്മൻ നാഷണൽ ടീമിൽ തിരിച്ചെത്തുന്നത്. ഗോട്സെയെ പോലെ പരിക്ക് കാരണം വിട്ടു നിന്ന മാഞ്ചസ്റ്റർ സിറ്റിയുടെ താരം ഇൽകേ ഗുൻഡോഗനും ടീമിൽ തിരിച്ചെത്തി. ഇരുവരും കഴിഞ്ഞ വർഷം നവംബറിൽ മിലാനെതിരെയുള്ള ഗോൾരഹിത സൗഹൃദമത്സരത്തിലാണ് അവസാനമായി ജർമനിക്ക് വേണ്ടി കളിച്ചത്‌. ൨൫ അംഗ ടീമിനെയാണ് ജർമ്മൻ കോച്ച് ജോവാക്കിം ലോ പ്രഖ്യാപിച്ചത്.

ആർബി ലിപ്‌സിഗിന്റെ ലെഫ്റ്റ് ബാക്ക് മാഴ്‌സൽ ഹാൾസ്റ്റൻബർഗ് ജർമ്മനിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ക്യാപ്റ്റൻ മാനുവൽ ന്യൂയർ,തോമസ് മുള്ളർ,ഹൗഡെസ്,ജോനാസ് ഹെക്ടർ,മാർക്കോ റൂസ്,സർജ് ഗ്നാബ്രി എന്നിവർ പരിക്ക് കാരണം ടീമിന് പുറത്താണ്. ലിയോൺ ഗോരേട്സ്കയും ടീമിൽ നിന്നും മാറി നിൽക്കുകയാണ്. നവംബർ പത്തിന് ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തിൽ വെച്ചും പതിനാലിന് കൊളോണിൽ വെച്ച് ഇറ്റലിയോടുമാണ് മത്സരങ്ങൾ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement