ബെയിലിന് ഹാട്രിക്കും റെക്കോർഡും, വെയിൽസിന് ആറു ഗോൾ ജയം

ചൈനാ കപ്പിലെ ആദ്യ മത്സരത്തിൽ വെയിൽസിന് തകർപ്പൻ ജയം. ആതിഥേയരായ ചൈനയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വെയിൽസ് ഇന്ന് പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയിലിന്റെ ഹാട്രിക്കാണ് വെയിൽസിന് കരുത്തായത്. ഇന്നത്തെ ഹാട്രിക്കോടെ വെയിൽസിന് വേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടുന്ന താരമായി ബെയിൽ.

2′, 21′, 62 മിനുട്ടുകളിലായിരുന്നു ബെയിലിന്റെ ഹാട്രിക്ക്. ഈ ഹാട്രിക്കോടെ വെയിൽസിന്റെ ജേഴ്സിയിൽ 29 ഗോളുകളായി ബെയിലിന്. 28 ഗോളുകൾ ഉണ്ടായിരുന്ന ഇയാൻ റഷിനെയാണ് ബെയിൽ മറികടന്നത്. സൗതാമ്പ്ടൺ താരം വോക്സ് ഇരട്ട ഗോളുകളും, ഹൾസിറ്റി മിഡ്ഫീൽഡർ ഹാരി വിൽസൺ ഒരു ഗോളും നേടി മത്സരത്തിൽ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍
Next articleലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും