
ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് വിജയം. ഇന്ന് നോർത്തേൺ അയർലണ്ടിനെ നേരിട്ട ഫ്രാൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഫ്രാൻസിനായി ചെൽസി താരം ഒളിവർ ജിറൂദും, ഒളിമ്പിക് ലിയോൺ താരം നെബി ഫെകിറുമാണ് ഗോളികൾ നേടിയത്. ഇന്നത്തെ ഗോളൊടെ ജിറൂദ് ഫ്രഞ്ച് ജേഴ്സിയിൽ സിദാൻ നേടിയ ഗോളുകളുടെ എണ്ണത്തിനൊപ്പം എത്തി. 31 ഗോളുകളാണ് ഇന്നത്തേത് അടക്കം ഫ്രഞ്ച് ജേഴ്സിയിൽ ജിറൂദ് നേടിയത്.
പോഗ്ബ, ഗ്രീസ്മെൻ, എംബപ്പെ, മെൻഡി തുടങ്ങിയ പ്രമുഖരൊക്കെ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ജൂൺ രണ്ടിന് ഇറ്റലിക്കെതിരെയും, ജൂൺ 10ന് അമേരിക്കയ്ക്കും എതിരെയുമാണ് ഫ്രാൻസിന്റെ ലോകകപ്പിനു മുന്നേയുള്ള അടുത്ത മത്സരങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial