ഓറഞ്ച് പടയുടെ ലോകകപ്പ് സ്വപനങ്ങൾ തച്ചുടച്ച് ഫ്രഞ്ച് പട

ഹോളണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകളെ വിദൂരത്താക്കി കൊണ്ട് ഫ്രാൻസ് ടീമിന്റെ താണ്ഡവം. ഇന്ന് നടന്ന നിർണായക ലോകകപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാന് ഫ്രാൻസ് ഓറഞ്ച് പടയെ തകർത്തത്. പരാജയത്തോടെ ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ഇരിക്കുകയാണ് ഹോളണ്ട്. ഫ്രാൻസ് ജയത്തോടെ ഒന്നാമതും.

ഇന്നത്തെ മത്സരത്തിൽ ഫ്രാൻസിന് ചെറിയയൊരു വെല്ലുവിളി ഉയർത്താൻ പോലും ഹോളണ്ടിനായില്ല. തുടക്കത്തിലേ ആക്രമിച്ചു കളിച്ച ഫ്രാൻസ് 14ആം മിനുട്ടിൽ ഗ്രീസ്മാനിലൂടെയാണ് ലീഡെടുത്തത്. തീർത്തും ആധിപത്യം ഫ്രാൻസിന്റെ ആയിരുന്നു എങ്കിലും രണ്ടാം ഗോൾ കണ്ടെത്താൻ ഫ്രാൻസ് വിഷമിച്ചു. അപ്പോഴാണ് രണ്ടാം പകുതിയി ഹോളണ്ട് 10 പേരായി ചുരുങ്ങുന്നത്. 62ആം മിനുട്ടിൽ സ്ട്രൂട്മാനാണ് ഹോളണ്ട് നിരയിൽ നിന്ന് ചുവപ്പു കണ്ടു പുറത്തു പോയത്.

പിന്നീട ലെമാറിന്റെ ഇരട്ട ഗോളുകളും യുവതാരം എമ്പാപ്പയുടെ ഗോളും ഹോളണ്ടിന്റെ പതനം പൂർത്തിയാക്കി. എമ്പാപ്പെയുടെ ഫ്രാൻസിനു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇന്നത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബൈസൈക്കിൾ കിക്ക്, ഹാട്രിക്ക്, റെക്കോർഡ്, റൊണാൾഡോയും പോർച്ചുഗലും കുതിക്കുന്നു
Next articleഓജയ്ക്ക് ഹൈദ്രാബാദിലേക്ക് മടക്കമില്ല