ലോകകപ്പ് ടീമിലും ബെൻസീമയുണ്ടാവില്ല

- Advertisement -

ഫ്രഞ്ച് ടീമിൽ നിന്ന് പുറത്തായ സ്‌ട്രൈക്കർ കരീം ബെൻസീമയുടെ ലോകകപ്പ് ടീമിൽ ഇടം നേടാം എന്ന പ്രതീക്ഷയും അസ്തമിച്ചു. ഫ്രാൻസ് ഫുട്‌ബോൾ അസോസിയേഷൻ പ്രെസിഡന്റാണ് ബെൻസീമക്ക് ലോകകപ്പ് ടീമിലും ഇടമുണ്ടാവാൻ സാധ്യതയില്ല എന്ന് സൂചന നൽകിയത്. ഫ്രാൻസ് താരം മാത്യു വലബെനയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ് വിവാദത്തിൽ കരീം ബെൻസീമയെ ബ്ളാക് മെയിൽ ആരോപണത്തിന്റെ പേരിലാണ് ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് പുറത്താക്കിയത്. 29 കാരനായ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ നേരത്തെ ലോകകപ്പ് ടീമിൽ തിരിച്ചെത്താനാവും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

യൂറോപ്പിലെ തന്നെ മികച്ച സ്‌ട്രൈകർമാരായ ഗ്രീസ്‌മാൻ, മ്പാപ്പെ, ലകസറ്റേ, ജിറൂദ് എന്നിവർ ഫ്രഞ്ച് ടീമിൽ ഉണ്ടാവുമെന്നിരിക്കെ ശിക്ഷ നടപടികൾ നേരിടുന്ന താരത്തെ ടീമിൽ എടുത്ത് മറ്റൊരു വിവാദത്തിന് ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനും കോച് ദെഷാമ്‌പ്‌സും മുതിർന്നേക്കില്ല. 2015 ഇൽ ബ്ലാക് മെയിലിങ് കേസിൽ ബെൻസീമകെതിരെ കോടതി കുറ്റാരോപണം ശെരി വച്ചിരുന്നെങ്കിലും ഫ്രാൻസ് സുപ്രീം കോടതി ബെൻസീമകെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പക്ഷെ സമീപ കാലത്ത് ടീമിൽ തിരിച്ചെത്താൻ സാധിക്കാതിരുന്ന താരം നിലവിൽ സീസണിൽ കാര്യമായ ഫോം കണ്ടെത്താൻ ആയിട്ടുമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement