
ഇറ്റലി ഈ ലോകകപ്പിന്റെ നഷ്ടമാണ് എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഇറ്റലി ലോകകപ്പിന് ഇല്ലാത്തത് എന്ന് ഒരോ ഫുട്ബോൾ ആരാധകനേയും ഓർമ്മിപ്പിക്കുന്ന മത്സരമാണ് ഇന്ന് കഴിഞ്ഞത്. ഫ്രാൻസിനെ നേരിടാൻ ഇറങ്ങിയ അസൂറികൾക്ക് മത്സരത്തിൽ ഫ്രഞ്ച് നിരയോട് പൊരുതാൻ വരെ ആയില്ല. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഇറ്റലി ഇന്ന് നേരിട്ടത്. ലോകകപ്പിനായി ഒരുങ്ങുന്ന ഫ്രാൻസിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. രണ്ട് ദിവസം മുമ്പ് അയർലണ്ടും ഫ്രഞ്ച് പടയുടെ മുന്നിൽ വീണിരുന്നു.
ഇന്ന് ഫ്രാൻസിനായി ലാലിഗയിലെ മിന്നും താരങ്ങളാണ് ഗോളുകൾ നേടിയത്. ബാഴ്സലോണ താരങ്ങളായ ഉംറ്റിറ്റി, ഡെംബലെ എന്നിവരും അത്ലെറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മെനും ഫ്രാൻസിനായി വലകുലുക്കി. ബോക്സിന് പുറത്ത് നിന്നുള്ള ഒന്നാന്തരം സ്ക്രീമറിലൂടെയായിരുന്നു ഡെംബലെയുടെ ഗോൾ. മിലാൻ താരം ബൊണുചിയാണ് ഇറ്റലിയുടെ ഏകഗോൾ നേടിയത്.
ലോകകപ്പിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തിൽ ഇനി ഫ്രാൻസ് ജൂൺ 10ന് അമേരിക്കയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial