കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ ബാൻ ഫിഫ നീക്കി

- Advertisement -

കുവൈറ്റിലെ ഫുട്ബോളിന് വീണ്ടും ജീവൻ വെച്ചു. രണ്ടു വർഷമായി ഫിഫ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് ഫിഫ നീക്കം ചെയ്തു. കുവൈറ്റ് ഫുട്ബോൾ അസോസിയേഷന്റെ പ്രവർത്തനത്തിലെ അപാകതകൾ ആയിരുന്നു ഫിഫയുടെ വിലക്കിന് കാരണം. 2015 ഒക്ടോബറിലായിരുന്നു കുവൈറ്റിന് വിലക്ക് കിട്ടിയത്.

ഫുട്ബോൾ അസോസിയേഷന്റെ പ്രവരത്തനങ്ങൾ പൂർണ്ണമായും ഫിഫയുടെ ചട്ടങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയതോടെയാണ് ഫിഫ നിരോധനം നീക്കിയത്. ഇതോട്ർ കുവൈറ്റിലെ നാഷണൽ ലീഗിനും നാഷണൽ ഫുട്ബോൾ ടീമിനും വീണ്ടും പഴ ഊർജ്ജം ലഭിക്കുമെന്നും രാജ്യത്തെ ഫുട്ബോൾ വളരുമെന്നുമാണ് ഫുട്ബോൾ നിരീക്ഷകർ പ്രതീക്ഷ വെക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement