പോഗ്ബക്കെതിരെ വംശീയ അധിക്ഷേപം: അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ

ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ.  കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്  – റഷ്യ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ 3-1ന് ഫ്രാൻസ് റഷ്യയെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഫ്രാൻസ് മിഡ്‌ഫീൽഡർ പോഗ്ബക്കെതിരെയും എൻഗോളോ കന്റെക്കെതിരെയുമാണ് റഷ്യൻ കാണികൾ വംശീയ അധിക്ഷേപം നടത്തിയത്.

ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ ഇത്തരത്തിലുള്ള സംഭവം ലോകകപ്പിന് ഭീഷണിയാകും. സംഭവത്തിന് എതിരെ പ്രതികരിച്ച് ഫ്രാൻസ് സ്പോർട്സ് മന്ത്രി ലോറ ഫ്ലെസ്സൽ കോലോവിച്ച് ട്വിറ്ററിൽ പ്രതികരണം അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ വംശീയ അധിക്ഷേപം നടന്നതിനെ തുടർന്ന് യുവേഫ റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ് ബർഗിനെതിരെ നടപടി എടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial