നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് ടീം

- Advertisement -

നെതർലാൻഡിനും ഇറ്റലിക്കും എതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബേൺലി ഗോൾ കീപ്പർ നിക്ക് പോപ്പ്, ബേൺലി പ്രതിരോധ താരം ജെയിംസ് ടർക്കോസ്‌കി, സ്വാൻസി താരം അൽഫി മൗസോൺ, ബൗൺമൗത്ത്‌ താരം ലൂയിസ് കുക്ക് എന്നിവരാണ് ടീമിൽ ഇടം നേടിയ പുതുമുഖങ്ങൾ.

യൂറോ 2016ൽ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ആഴ്‌സണൽ താരം ജാക്ക് വിൽഷെയർ രണ്ടു വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിക്കേറ്റ ടോട്ടൻഹാം താരം ഹരി കെയ്‌നിനു പകരക്കാരനായി ആഴ്‌സണൽ താരം ഡാനി വെൽബെക്ക് ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം ചെൽസി പ്രതിരോധ താരം ഗാരി കാഹിലിനും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ക്രിസ് സ്മാളിങ്ങിനും ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.

മാർച്ച് 23ന് ആംസ്റ്റർഡാമിൽ വെച്ച് നെതർലാൻഡിനെതിരെയും മാർച്ച് 27ന് വെംബ്ലിയിൽ വെച്ച് ഇറ്റലിക്കെതിരെയുമാണ് ഇംഗ്ളണ്ടിന്റെ മത്സരങ്ങൾ.

Goalkeepers: Joe Hart (West Ham), Jack Butland (Stoke), Jordan Pickford (Everton), Nick Pope (Burnley)

Defenders: Kyle Walker, John Stones (Manchester City), Harry Maguire (Leicester), Kieran Trippier, Danny Rose (Tottenham Hotspur), James Tarkowski (Burnley), Ryan Bertrand (Southampton), Ashley Young (Manchester United), Joe Gomez (Liverpool), Alfie Mawson (Swansea)

Midfielders: Eric Dier, Dele Alli (both Tottenham Hotspur), Jesse Lingard (Manchester United), Lewis Cook (Bournemouth), Adam Lallana, Jordan Henderson, Alex Oxlade-Chamberlain (all Liverpool), Jack Wilshere (Arsenal), Jake Livermore (West Brom)

Forwards: Jamie Vardy (Leicester), Marcus Rashford (Manchester United), Raheem Sterling (Manchester City), Danny Welbeck (Arsenal)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement