ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകാൻ ഈജിപ്ത് ഗോൾകീപ്പർ

കഴിഞ്ഞ ദിവസം 95ആം മിനുട്ടിലെ ഗോളിലൂടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച ഈജിപ്തിന്റെ ഗോൾകീപ്പർ എൽഹാദറിയെ കാത്ത് ഒരു റെക്കോർഡ് ഇരിക്കുന്നുണ്ട്. അടുത്ത വർഷം റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ എൽഹാദരിക്ക് 45 വയസ്സായിരിക്കും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയതാരമാകും അതോടെ എൽഹാദരി.

2014 ലോകകപ്പിൽ കൊളംബിയക്ക് കളിച്ച ഫാരിദ് മോണ്ട്റാഗനാണ് നിലവിൽ ആ റെക്കോർഡിനുടമ. 43കാരനായിരുന്നു മെണ്ട്റാഗൻ കഴിഞ്ഞ ലോകകപ്പിൽ കളിക്കുമ്പോൾ. 1973ൽ ജനിച്ച എൽഹാദിരി 44ആം വയസ്സിലാണ് ഇപ്പോൾ. 1996ൽ ഈജിപ്തിനായി അരങ്ങേറ്റം കുറിച്ച എൽ ഹാദിരിയുടെ 20 വർഷത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ ലോകകപ്പ് യോഗ്യതയോടെ അവസാനമായത്.

സൗദി അറേബ്യൻ ക്ലബായ അൽ താവൂനു വേണ്ടി കളിക്കുന്ന ഹാദിരി ഇപ്പോഴും മികച്ച ഫോമിലാണ്. മുമ്പ് ഐവറി കോസ്റ്റ് ഇതിഹാസ സ്ട്രൈക്കർ ദിദിയർ ദ്രോഗ്ബ താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഹാദിരി എന്ന് പറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial