സ്പെയിനിനെതിരെ ഡിമറിയയും അഗ്വേറോയും ഇല്ല

അടുത്ത മത്സരത്തിൽ സ്പെയിനിനെ നേരിടാൻ ഇറങ്ങുന്ന സാമ്പോളിയുടെ അർജന്റീനയ്ക്ക് ഡിമറിയയുടെ സേവനവും നഷ്ടമാകും. പരിക്ക് കാരണം ഡിമറിയ സ്പെയിനിലേക്ക് യാത്ര ചെയ്യില്ല എന്ന് ടീം വ്യക്തമാക്കി. ഡി മറിയ മാത്രമല്ല അഗ്വേറോയും അർജന്റീനയ്ക്കൊപ്പം ഉണ്ടാകില്ല. മുട്ടിനേറ്റ പരിക്കിൽ നിന്ന് തിരിച്ചുവരുന്ന അഗ്വേറോയും ടീമിനൊപ്പം യാത്ര ചെയ്യില്ല.

കഴിഞ്ഞ മത്സരത്തിലും അഗ്വേറോ കളിച്ചിരുന്നില്ല. മെസ്സി കളിക്കുമോ എന്നും സാമ്പോളി ഉറപ്പ് പറയുന്നില്ല. കഴിഞ്ഞ മത്സരത്തിൽ മെസ്സിയും അഗ്വേറോയും ഒന്നുമില്ലാതെ അർജന്റീൻ ഇറ്റലിയെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീസണിലെ ആദ്യ വിജയം സെബാസ്റ്റ്യന്‍ വെറ്റലിനു
Next articleഇന്ത്യയ്ക്ക് ജയമില്ല, ഇംഗ്ലണ്ടിനെ ഒറ്റയാള്‍ പ്രകടനത്തിലൂടെ ജയത്തിലെത്തിച്ച് ഡാനിയേല്‍ വയട്ട്