
ഫ്രാൻസ് രാജ്യാന്തര ടീമിന്റെ പരിശീലകനായി ദിദിയർ ഡെസ്ചാമ്പ്സ് 2020 വരെ തുടരം. ഡെസ്ചാമ്പിന്റെ കരാർ 2020 വരെ നീട്ടിയ പുതിയ കരാറിൽ ഇന്നലെ പരിശീലകൻ ഒപ്പിട്ടു. 2012 മുതൽ ഫ്രാൻസിന്റെ പരിശീലകനാണ് ഡെസ്ചാമ്പ്സ്.
2016ൽ ഫ്രാൻസിൽ വെച്ച് നടന്ന യൂറോ കപ്പിൽ ഫ്രാൻസിനെ റണ്ണേഴ്സ് അപ്പാക്കിയ ഡെസ്ചാമ്പ്സിൽ അടുത്ത ലോകകപ്പ് കഴിയുന്നത് വരെ വിശ്വാസം അർപ്പിക്കാൻ നേരത്തെ തന്നെ ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു തോൽവി മാത്രം വഴങ്ങി യോഗ്യത നേടിയ ഫ്രാൻസ് റഷ്യൻ ലോകകപ്പിലെ ഫേവറിറ്റ്സിൽ ഒന്നാണ്.
[OFFICIEL] – Didier Deschamps est prolongé à la tête de l'@equipedefrance jusqu'en 2020 ! #FiersdetreBleus pic.twitter.com/4885Mb8bw4
— FFF (@FFF) October 31, 2017
കഴിഞ്ഞ ലോകകപ്പിൽ ഡെസ്ചാമ്പ്സിന്റെ കീഴിൽ ഇറങ്ങിയ ഫ്രാൻസ് ക്വാർട്ടറിൽ പുറത്തായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial