ഒസ്മാൻ ഡെംബലെ ലോകത്തെ മികച്ച യുവതാരമെന്ന് എമ്പാപ്പെ

ബാഴ്സലോണയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവതാരമാണെന്ന് സഹ ദേശീയ താരം കെയ്‌ലാൻ എമ്പാപ്പെ. ഇറ്റലിക്കെതിരായ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എമ്പാപ്പെ.

ഇറ്റലിക്കെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ അവസാന ഗോൾ നേടിയത് ഡെംബലെ ആയിരുന്നു. ബോക്സിന്റെ മൂലയിൽ വെച്ച് പന്ത് ലഭിച്ച ഡെംബലെ മനോരാഹാരമായ ഒരു കിക്കിലൂടെ പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് കയറ്റുകയായിരുന്നു. ഇതിനു ശേഷമായിരുന്നു എമ്പാപ്പെയുടെ പ്രതികരണം.

ഡെംബലെയുമായി ചേർന്ന് മികച്ചൊരു മുന്നേറ്റനിരയാണ് എമ്പാപ്പെയും ഗ്രീസ്മാനും ഫ്രാൻസിന് വേണ്ടി ഒരുക്കുന്നത്. സീസണിൽ ഭൂരിഭാഗവും പരിക്ക് കാരണം നഷ്‌ടമായ ഡെംബലെ, തിരിച്ചു വരവിൽ മിന്നുന്ന ഫോമിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുന്നു, രണ്ടാം ദിവസം ആദ്യ സെഷന്‍ മഴ കവര്‍ന്നു
Next articleസ്പെയിനിനു വേണ്ടി ലോകകപ്പ് ഗാനം പുറത്തിറക്കി സെർജിയോ റാമോസ്