സൂപ്പർസബ്ബായി കൗട്ടിഞ്ഞോ, ജയം തുടർന്ന ബ്രസീലിന്റെ മഞ്ഞപ്പട

ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയ ബ്രസീൽ യോഗ്യതാ മത്സരങ്ങളിലെ തങ്ങളുടെ ജയം തുടർന്നു. ഇന്നു നടന്ന മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബ്രസീൽ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ സബായി വന്ന് തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൗട്ടീഞ്ഞോയാണ് ബ്രസീൽ ജയത്തിന് ചുക്കാൻ പിടിച്ചത്.

59ആം മിനുട്ട് വരെ ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ കൗട്ടീഞ്ഞോ സബായി ഇറങ്ങിയതോടെ പുതിയൊരു ബ്രസീലിനെ കാണുകയായിരുന്നു. സമ്പൂർണ്ണ ആധിപത്യ ബ്രസീൽ ഏറ്റെടുത്തതോടെ 69ആം മിനുട്ടിൽ പൗളീഞ്ഞോയിലൂടെ ബ്രസീൽ മുന്നിൽ എത്തുകയായിരുന്നു. 76ആം മിനുട്ടിൽ ജിസുസിന്റെ പാസിൽ നിന്ന് കളിയിലെ രണ്ടാം ഗോൾ കണ്ടെത്തി കൗട്ടീഞ്ഞോ ബ്രസീലിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.

ടിറ്റെയുടെ കീഴിൽ യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ ഒമ്പതാം ജയമാണിത്. ഒമ്പതു മത്സരങ്ങളിൽ 26 ഗോളുകൾ അടിച്ച ബ്രസീൽ വെറും രണ്ടു ഗോളുകളെ വഴങ്ങിയിട്ടും ഉള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സി-ഡിബാല-ഇക്കാർഡി കൂട്ട് കെട്ട് ഇറങ്ങിയിട്ടും അർജന്റീനയ്ക്ക് ഗോൾ രഹിത സമനില
Next articleടോറിനോ ഫുൾ ബാക്ക് ഇനി ചെൽസിയിൽ