കോസ്റ്റ സ്പെയിൻ ടീമിൽ, മൊറാട്ട പുറത്ത്

- Advertisement -

ജർമനിക്കും അർജന്റീനക്കും എതിരെയുള്ള സ്പെയിൻ ടീമിൽ അത്ലറ്റികോ മാഡ്രിഡ് ഫോർവേഡ് ഡിയേഗോ കോസ്റ്റ ഇടം പിടിച്ചു. അതെ സമയം കോസ്റ്റക്ക് പകരമായി ചെൽസിയിൽ എത്തിയ മൊറാട്ട ടീമിൽ ഇടം നേടിയിട്ടില്ല. മാർച്ച് 23ന് ജർമനിക്കെതിരെയും മാർച്ച് 27ന് അർജന്റീനക്കെതിരെയുമാണ് സ്പെയിനിന്റെ സൗഹൃദ മത്സരങ്ങൾ. മൊറാട്ടക്ക് പുറമെ വിറ്റോലോയും ടീമിൽ ഇടം നേടിയിട്ടില്ല. അത്ലറ്റികോക്ക്  വേണ്ടിയുള്ള മികച്ച പ്രകടനമാണ് കോസ്റ്റയെ വീണ്ടും ടീമിൽ എത്തിച്ചത്.

ചെൽസി പ്രതിരോധ താരം മാർക്കോസ് അലോൺസോ, ഡാനി പരെഹോ, റോഡ്രിഗോ എന്നി പുതുമുഖങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സെർജിയോ ബുസ്കെറ്റ്സ് ടീമിൽ ഇടം നേടിയിട്ടില്ല.

Goalkeepers: Kepa Arrizabalaga (Athletic), Pepe Reina (Napoli), David de Gea (Manchester United).

Defenders: Álvaro Odriozola (Real Sociedad), Carvajal (Real Madrid), Gerard Piqué (Barcelona), Jordi Alba (Barcelona), Nacho (Real Madrid), Sergio Ramos (Real Madrid), Azpilicueta (Chelsea), Marcos Alonso (Chelsea).

Midfielders: Isco (Real Madrid), Thiago (Bayern Munich), Andrés Iniesta (Barcelona), Saúl Ñíguez (Atlético Madrid), Dani Parejo (Valencia), Koke (Atlético Madrid), Rodri (Villarreal), David Silva (Manchester City), Marco Asensio (Real Madrid), Lucas Vázquez (Real Madrid)

Forwards: Rodrigo Moreno (Valencia), Iago Aspas (Celta Vigo), Diego Costa (Atlético).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement