സാല ഇല്ലാതെ കൊളംബിയയെ തളച്ച് ഈജിപ്ത്

- Advertisement -

ലോകകപ്പിന് ഒരുങ്ങുന്ന ഈജിപ്തും കൊളംബിയയും നേർക്കുനേർ വന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മൊഹമ്മദ് സാല എന്ന പ്രധാന താരമില്ലാതെ ഇറങ്ങിയിട്ടും ഈജിപ്ത് കൊളംബിയക്കെതിരെ പിടിച്ചു നിന്നു. ഫാൽകാവോയും ഹാമെസ് റോഡ്രിഗസും ഒക്കെ അടങ്ങിയ കൊളംബിയൻ നിരയാണ് ഗോളൊന്നും അടിക്കാതെ കളി അവസാനിപ്പിച്ചത്.

ഫിനിഷിംഗിലെ പോരായ്മയാണ് കൊളംബിയക്ക് തിരിച്ചടിയായത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒന്നും ഗോളിൽ എത്തിക്കാനുള്ള മികവ് കാണിക്കാൻ കൊളംബിയക്കായില്ല. മറുവശത്ത് ഈജിപ്ഷ്യൻ നിരയിൽ സാലയുടെ അഭാവം വ്യക്തമായിരുന്നു. സാല ഇല്ലാത്തതു കൊണ്ട്തന്നെ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഈജിപ്തിനായില്ല.

ഈജിപ്തിന് ഇനി ബെൽജിയവുമായാണ് ലോകകപ്പിനു മുമ്പ് ഉള്ള ഏക സൗഹൃദ മത്സരം. കൊളംബിയക്ക് ഇനി സൗഹൃദ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement