ബ്രസീലിനുണ്ടോ ദയ!!! സാഞ്ചേസും വിദാലും ചിലിയും റഷ്യയിലേക്കില്ല

- Advertisement -

ലോകകപ്പ് യോഗ്യത പ്രതീക്ഷയുമായി ഇറങ്ങിയ ചിലിയോട് ഒരു ദയയും കാണിക്കാതെ ബ്രസീൽ. യോഗ്യതയ്ക്കായി ഒരു സമനിലയെങ്കിലും മതിയാകുമായിരുന്ന ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ തച്ചുടച്ചത്. മൂന്നു ഗോൾ വഴങ്ങിയില്ലായിരുന്നു എങ്കിലും ചിലി ലോകകപ്പ് പ്ലേ ഓഫിൽ എത്തിയേനെ.

26 പോയന്റുമായി പെറു അഞ്ചാം സ്ഥാനത്ത് നിന്ന് പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ 26 പോയന്റ് തന്നെയുള്ള ചിലി മോശം ഗോൾ ഡിഫറൻസ് കാരണം പുറത്തേക്കും പോയി. രണ്ട് കോപ്പാ അമേരിക്ക നേടിയ സന്തോഷത്തിൽ ഇരിക്കുന്ന ചിലി ഇല്ലാത്തത് ലോകകപ്പിന് വൻ നഷ്ടമാകും. സാഞ്ചേസ് വിദാൽ പോലെയുള്ള സൂപ്പർ താരങ്ങളേയും ലോകകപ്പിന് നഷ്ടമാകും.

ബ്രസീലിന്റെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു‌. ഗ്രബ്രിയേൽ ജീസുസ് രണ്ട് ഗോളുകളും പൗളീനോ ഒരു ഗോളും ബ്രസീലിനായി നേടി. ബ്രസീൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement