ബുഫൺ വീണ്ടും ഇറ്റാലിയൻ ദേശിയ ടീമിലേക്ക്

- Advertisement -

വിരമിക്കൽ തീരുമാനം പിൻവലിച്ച് ബുഫൺ ഇറ്റാലിയൻ ദേശിയ ടീമിലേക്ക് തിരിച്ചു വരുന്നു. മാർച്ച് 23ന് അർജന്റീനകെതിരെയും മാർച്ച് 27ന് ഇംഗ്ലണ്ടിനെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇറ്റലിയുടെ ടീമിലേക്കാണ് ബുഫൺ തിരഞ്ഞെടുക്കപ്പെട്ടത്. താത്കാലിക കോച്ച് ആയ ലൂയിജി ഡി ബിയാജിയോ പ്രഖ്യാപിച്ച ടീമിൽ ബുഫണിനെ ഉൾപെടുത്തിയതോടെയാണ് താരത്തിന്റെ തിരിച്ചു വരവ് ഉറപ്പായത്.

അതെ സമയം നീസിന് വേണ്ടി മികച്ച ഫോമിൽ കളിച്ചിരുന്ന മാരിയോ ബലോറ്റെല്ലിക്ക് ഇറ്റാലിയൻ ടീമിൽ ഇടം ലഭിച്ചിട്ടില്ല. ബലോറ്റെല്ലിക്ക് പകരം എസി മിലാന്റെ 20കാരനായ സ്‌ട്രൈക്കർ പാട്രിക് ക്രൂറ്റോൺ ടീമിൽ ഇടം നേടി.

നേരത്തെ ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതിനെ തുടർന്നാണ് വെറ്ററൻ ഗോൾ കീപ്പർ ബുഫൺ ദേശിയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 1958ന് ശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോവുന്നത്. 40 കാരനായ ബുഫൺ ഇറ്റലിക്ക് വേണ്ടി 175 തവണ കളത്തിലിറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement