റൊണാൾഡോയുടെ മകൻ ബ്രസീൽ ടീമിൽ

- Advertisement -

ഫുട്ബോൾ ഇതിഹാസം റൊണാൾഡോയുടെ മകൻ ബ്രസീൽ അണ്ടർ 18 ടീമിൽ ആദ്യമായി ഇടം നേടി. റൊണാൾഡോ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മകന്റെ അന്താരാഷ്ട്ര ഫുട്ബാളിലേക്കുള്ള ആദ്യ ചുവടുവെപ്പ് ലോകത്തെ അറിയിച്ചത്. ജറുസലേമിൽ നടക്കുന്ന മക്കാബിയ ഗെയിംസിൽ പങ്കെടുക്കാനുള്ള ബ്രസീൽ ടീമിലാണ് റൊണാൾഡോയുടെ മൂത്തമകൻ റൊണാൾഡ് നസാരിയോ ഡി ലിമ ഇടം നേടിയത്.

റൊണാൾഡോ 1999 ഇൽ ഇന്റർ മിലാന് വേണ്ടി കളിക്കുമ്പോഴാണ് റൊണാൾഡ് പിറക്കുന്നത്. അച്ഛൻ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെങ്കിൽ റൊണാൾഡിന്റെ അമ്മയും ബ്രസീൽ വനിതാ ഫുട്ബോൾ താരമായിരുന്നു. 85 രാജ്യങ്ങളിൽ നിന്നായി 10000 കായിക താരങ്ങൾ പങ്കെടുക്കുന്ന മക്കാബിയ ഗെയിംസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ഒന്നാണ്. 17 ആം വയസ്സിൽ തന്നെ ലോക കപ്പ് ഉൾപ്പെടെ നേടി പിന്നീട് ബാലൻ ഡി ഓർ ഉൾപ്പെടെ നേടിയ പിതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഏറെ വഴികൾ റൊണാൾഡിന് താണ്ടേണ്ടിയിരിക്കുന്നു. ഇസ്രായേലിൽ മികച്ച പ്രകടനത്തോടെ റൊണാൾഡ് ലോക ഫുട്ബാളിലേക്കുള്ള വരവറിയിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement