
വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ശക്തരായ ബ്രസീലിനെ ഇംഗ്ലണ്ട് ഗോൾ രഹിത സമനിലയിൽ തളച്ചു. യുവ താരങ്ങൾക്ക് പ്രാമുഖ്യം നൽകി ടീമിനെ ഇറക്കിയ ഇംഗ്ലണ്ട് നെയ്മറും കൗട്ടീഞ്ഞോയും ജെസുസും അടങ്ങിയ ബ്രസീൽ ആക്രമണ നിരയെ തടഞ്ഞു നിർത്തുകയായിരുന്നു.
അവസരങ്ങൾ കുറഞ്ഞതായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി ആക്രമണം അഴിച്ചുവിട്ട ബ്രസീൽ കൗട്ടീഞ്ഞോയിലൂടെയും ഫെർണാണ്ടിഞ്ഞോയിലൂടെയും ഗോളിന് അടുത്ത് എത്തിയെങ്കിലും പോസ്റ്റും ഗോൾ കീപ്പർ ജോ ഹാർട്ടും ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി.
ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരങ്ങൾ അടുത്ത കൊല്ലം മാർച്ചിൽ നെതർലാൻഡിനെതിരെയും ഇറ്റലിക്കെതിരെയുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial