നെയ്മറിന്റെ നേതൃത്വത്തിൽ ബ്രസീൽ ഇക്വഡോറിനെതിരെ

- Advertisement -

2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പിച്ച ബ്രസീൽ ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനമുറപ്പിക്കാൻ ഇന്ന് ഇക്വഡോറിനെ നേരിടും. രണ്ടാം സ്ഥാനത്തുള്ള കൊളംബിയയെക്കാൾ 9 പോയിന്റിന്റെ വ്യക്തമായ ലീഡുമായാണ് ടിറ്റെയുടെ ടീം ഇക്വഡോറിനെ നേരിടാനിറങ്ങുന്നത്. അത് കൊണ്ട് തന്നെ ടിറ്റെ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്നാണ് കരുതപ്പെടുന്നത്.

ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലേക്ക് റെക്കോർഡ് തുകക്ക് എത്തിയ നെയ്മർ തന്നെ ബ്രസീലിന്റെ ആക്രമണ നിര നയിക്കും. ഒപ്പം ബാഴ്‌സലോണയുമായുള്ള ട്രാൻസ്ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കൗട്ടീഞ്ഞോ ടീമിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. പരിക്കും ട്രാൻസ്ഫർ അപേക്ഷയും മൂലം ലിവർപൂളിന് വേണ്ടി കൗട്ടീഞ്ഞോ ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല.  ചെൽസി പ്രധിരോധ താരം ഡേവിഡ് ലൂയിസും ഡഗ്ലസ് കോസ്റ്റയും ടീമിൽ ഇടം നേടിയിട്ടില്ല.  മധ്യ നിരയിൽ ഇക്വഡോറിന്റെ ആക്രമണങ്ങളെ തടഞ്ഞ് നിർത്താൻ കാസെമിറോയും ബാഴ്‌സലോണയിൽ പുതുതായി എത്തിയ പൗളിഞ്ഞോയും ഇറങ്ങും

ഇക്വഡോർ നിരയിൽ പരിക്ക് മൂലം സ്വാൻസി സിറ്റി താരം ജെഫേഴ്സൺ മോന്ററോ ടീമിൽ ഇടം നേടിയിട്ടില്ല. മുൻ വെസ്റ്റ് ഹാം താരമായിരുന്ന വലൻസിയ ആദ്യ പതിനൊന്നിൽ ഇടം പിടിക്കും. കൂടാതെ ഇക്വഡോറിന്റെ വലത് വിങ്ങിലെ ആക്രമണങ്ങൾക്കു കരുത്തേകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അന്റോണിയോ വലൻസിയയും ഉണ്ടാവും.

ലോകകപ്പ് യോഗ്യതയിൽ തുടർച്ചയായ 8 ജയങ്ങളുമായി വരുന്ന ബ്രസീലിന് ഇക്വഡോർ എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് കാത്തിരുന്നു കാണാം. ഇന്ത്യൻ സമയം നാളെ രാവിലെ 6.15നാണ് മത്സരം. മാറ്റ് ലാറ്റിൻ അമേരിക്കൻ ലോകക്കപ്പ് യോഗ്യത മത്സരങ്ങളിൽ വെനിസുല കൊളംബിയയെയും ചിലി പരാഗ്വയെയും പെറു ബൊളീവിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement