പെനാൾട്ടി അടിച്ചും കളഞ്ഞും നെയ്മാർ, ജപ്പാനെതിരെ ബ്രസീലിന് ജയം

- Advertisement -

 

ഫ്രാൻസിൽ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് ഏകപക്ഷീയമായ വിജയം. ഏഷ്യൻ ശക്തിയായ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ബ്രസീലിനു വേണ്ടി നെയ്മർ, ജിസുസ്, വില്ല്യൻ, കസമേറോ തുടങ്ങി പ്രമുഖരെല്ലാം അണിനിരന്നിരുന്നു.

പത്താം മിനുട്ടിൽ നെയ്മറിന്റെ പെനാൾട്ടിയോടെയാണ് ബ്രസീൽ ലീഡെടുത്തത്‌. പതിനേഴാം മിനുട്ടിൽ വീണ്ടും പെനാൾട്ടി കിട്ടിയപ്പോൾ പക്ഷെ നെയ്മറിന് പിഴച്ചു. പെനാൾട്ടി മിസായി എങ്കിലും അടുത്ത നിമിഷം തന്നെ കരുത്തൻ ഷോട്ടിലൂടെ മാർസേലോ ബ്രസീലിന്റെ ലീഡുയർത്തി.

36ആം മിനുട്ടിൽ ഡനിലോയുടെ പാസിൽ നിന്ന് ഗബ്രിയേൽ ജിസുസാണ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടിയത്. 63ആം മിനുട്ടിൽ മകീനോയിലൂടെ ആയിരുന്നു ജപ്പാന്റെ ആശ്വാസ ഗോൾ. നവംബർ 15ന് ബ്രസീൽ ഇംഗ്ലണ്ടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement