
ബെർലിനിൽ നടന്ന സൗഹദ മത്സരത്തിൽ ജെർമ്മൻ നിരയെ നെയ്മാറില്ലാത്ത ബ്രസീൽ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. ലോകകപ്പ് പരാജയത്തിന്റെ പക അല്ലായെങ്കിലും ബ്രസീൽ ആരാധകർക്ക് ആശ്വാസമാകും ഈ വിജയം.
ഒരു ഗോളിന്റെ മാത്രം വിജയം ആണെങ്കിലും ബ്രസീൽ ആധിപത്യമാണ് ഇന്ന് ജെർമ്മനിയിൽ കണ്ടത്. ആദ്യ പകുതിയിൽ 37ആം മിനുട്ടിലായിരുന്നു ബ്രസീലിന്റെ ഗോൾ പിറന്നത്. വില്ലിയന്റെ ക്രോസിൽ നിന്ന് ജീസുസ് നവാസിന്റെ ഹെഡറാണ് ജർമ്മൻ പ്രതിരോധം ഭേദിച്ചത്. ജീസുസിന്റെ ബ്രസീൽ കരിയറിലെ ഒമ്പതാം ഗോളാണിത്. വെറും 15 മത്സരങ്ങളിൽ നിന്നാണ് ഒമ്പതു ഗോളിൽ ജീസുസ് എത്തിയത്.
ടിറ്റെയുടെ കീഴിലെ ബ്രസീലിന്റെ മികച്ച ഫോം തുടരുന്നു എന്ന് തന്നെ പറയാം. കഴിഞ്ഞ മത്സരത്തിൽ റഷ്യയെയും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial