തിരിച്ചു വരവിൽ കലക്കി നെയ്മർ; ബ്രസീലിനു തകർപ്പൻ വിജയം

- Advertisement -

പരിക്ക് കാരണം മാസങ്ങളോളം കളത്തിനു പുറത്തിരുന്ന നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ബ്രസീലിനു ക്രൊയേഷ്യക്കെതിരെ തകർപ്പൻ വിജയം. ഗോളുമായി തിളങ്ങിയ നെയ്മറുടെ പിൻബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ക്രൊയേഷ്യയെ തകർത്തത്.

മത്സരത്തിലുടനീളം ക്രൊയേഷ്യക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബ്രസീൽ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ഗോളുകളും പിറന്നത്. ആദ്യ ഇലവനിൽ സ്ഥാനം ഇല്ലാതിരുന്ന നെയ്മറിനെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടിറ്റെ കളത്തിൽ ഇറക്കി. 69 ആം മിനിറ്റിൽ തകർപ്പൻ ഒരു ഗോളിലൂടെ നെയ്മർ തന്നെ ബ്രസീലിന്റെ അകൗണ്ട് തുറന്നു. 93 ആം മിനിറ്റിൽ തകർപ്പൻ ഫോമിലുള്ള ഫിർമിൻഹോയുടെ വകയായിരുന്നു രണ്ടാം ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement