ബ്രസീലിന്റെ ലോകകപ്പ് ജേഴ്സികൾ എത്തി

റഷ്യൻ ലോകകപ്പിനായുള്ള ബ്രസീൽ ജേഴ്സിയും എത്തി. ഇന്നാണ് ബ്രസീൽ ലോകകപ്പിനായുള്ള മൂന്നു കിറ്റുകളും പ്രകാശനം ചെയ്തത്. മഞ്ഞ ഹോം ജേഴ്സിയും നീല എവേ ജേഴ്സിയുമായി തന്നെയാണ് ഇത്തവണയും കിറ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാ ടീമുകളുടേയും ഇത്തവണത്തെ ലോകകപ്പ് ജേഴ്സികൾ പോലെ പഴയകാല ജേഴ്സിയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ബ്രസീലിന്റേയും ജേഴ്സികൾ. 1970ലെ ജേഴ്സിയിൽ നിന്ന് പ്രചോദനം കൊണ്ടാണ് ബ്രസീലിന്റെ ഈ ജേഴ്സി.

നൈകാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ബ്രസീൽ നെയ്മാർ തിയാഗോ സിൽവ തുടങ്ങിയവർ ചേർന്നാണ് കിറ്റ് പുറത്തിറക്കിയത്. മറ്റന്നാൾ നടക്കുന്ന റഷ്യയുമായുള്ള മത്സരത്തിൽ ഈ പുതിയ കിറ്റാകും ബ്രസീൽ അണിയുക.


കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഫ്ഗാനിസ്ഥാനു ഇനിയും സാധ്യതയുണ്ടെന്നഭിപ്രായപ്പെട്ട് റഷീദ് ഖാന്‍
Next articleവിന്‍ഡീസിനെ 198 റണ്‍സിനു എറിഞ്ഞിട്ട് സ്കോട്‍ലാന്‍ഡ്, വിജയികള്‍ക്ക് ലോകകപ്പ് യോഗ്യത