
സ്പോർട്ടിങ് സി പി യുടെ ഡച്ച് സ്ട്രൈക്കർ ബാസ് ദോസ്ത് രാജ്യാന്തര കരിയറിന് അവസാനം കുറിച്ചു. 18 മത്സരങ്ങളിൽ ഓറഞ്ച് ജേഴ്സി അണിഞ്ഞ താരം ഇന്നലെയാണ് രാജ്യത്തിനായുള്ള കളി നിർത്തുന്നതായി പ്രഖ്യാപിച്ചത്.
വാൻ പേഴ്സി, റോബൻ, ലെൻസ്, ഹണ്ടലാർ തുടങ്ങിയവർ തിളങ്ങി നിൽക്കുന്ന സമയത്ത് ഡച്ചുകാർക്കായി കാര്യമായി കളത്തിൽ ഇറങ്ങാനോ തിളങ്ങാനോ താരത്തിന് ആയിരുന്നില്ല. 18 മത്സരസങ്ങളിൽ നിന്ന് കേവലം 1 ഗോൾ മാത്രമാണ് താരത്തിന് നേടാനായത്.
ക്ലബ്ബ് കരിയറിലെ ഫോം ഒരിക്കൽ പോലും രാജ്യാന്തര കരിയറിൽ ലഭിക്കാതെ പോയ താരത്തിന് അവസരം നൽകാൻ നിലവിലെ ഡച് പരിശീലകൻ കൂമാൻ തയ്യാറായിരുന്നെങ്കിലും താരം സ്വയം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. 28 വയസ്സിൽ ക്ലബ്ബ് കരിയറിൽ കിടിലൻ ഫോമിൽ നിൽക്കേ താരം വിരമിക്കാൻ തീരുമാനിച്ചത് ഡച് ഫുട്ബോളിന് ഞെട്ടലായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial