ചെക്ക് റിപ്പബ്ലിക്കിനെ തകർത്തെറിഞ്ഞ് ഓസ്ട്രേലിയ

- Advertisement -

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഓസ്ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചത്. രണ്ടു ഗോൾ നേടിയ മാത്യു ലെക്കിയാണ് ഓസ്ട്രേലിയയുടെ വിജയം അനായാസമാക്കിയത്.

തങ്ങളുടെ ആദ്യ ലോകകപ്പ് പരിശീലന മത്സരത്തിൽ ഓസ്ട്രേലിയ പതുക്കെയാണ് മത്സരം തുടങ്ങിയത്. കളിയുടെ 32ആം മിനുട്ടിലാണ് മാത്യു ലെക്കി ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ കൂടുതൽ ശക്തിയോടെ ചെക്ക് ഗോൾ മുഖം ആക്രമിച്ച ഓസ്ട്രലിയ ആൻഡ്രൂ നബോട്ടിലൂടെ ലീഡ് ഇരട്ടിയാകുകയായിരുന്നു. താരത്തിന്റെ ആദ്യ ഇന്റർനാഷണൽ ഗോളായിരുന്നു ഇത്.

തുടർന്ന് അധികം താമസിയാതെ മാത്യു ലെക്കി തന്റെ രണ്ടമത്തെ ഗോളും നേടി മത്സരം ഓസ്ട്രേലിയയുടെ വരുതിയിലാക്കി. 80ആം മിനുട്ടിൽ ജാകുബ് ജുഗാസിന്റെ സെൽഫ് ഗോളിൽ നാലാമത്തെ ഗോളും നേടി ഓസ്ട്രേലിയ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement