യങ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി, ആദ്യമായി ടാമി അബ്രഹാമും

രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായുള്ള ഇംഗ്ലീഷ് ടീമിൽ പുതുമുഖമായി ചെൽസി അക്കാദമി താരം ടാമി അബ്രഹാംസ്. സ്വാൻസി സിറ്റിക്കു വേണ്ടി ഈ സീസണിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അബ്രഹാംസിന് തന്റെ അരങ്ങേറ്റത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ടാമി അബ്രഹാംസിനെ കൂടാതെ ജോയ് ഗോമസും ലോഫ്റ്റസ് ചീകുമുണ്ട് അരങ്ങേറ്റക്കാരായി.

ടീമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ക്രിസ് സ്മാളിംഗും ലിവർപൂർ താരം ചേമ്പർലിനും പുറത്തായപ്പോൾ ഒരുപാട് കാലമായി ഇംഗ്ലീഷ് ടീമിൽ സ്ഥാനമില്ലാതിരുന്ന ആഷ്ലി യംഗ് ടീമിലേക്ക് തിരിച്ചെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങ് ബാക്കായി പുതിയ റോളിൽ നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് യങ്ങിനെ ടീമിലേക്ക് തിരികെ കൊണ്ടു വന്നത്.

നവംബർ പത്താം തീയതി ജർമ്മനിയുമായും നവംബർ പതിനാലാം തീയതി ബ്രസീലുമായും ആണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ.എസ്.എൽ ആദ്യ മത്സരം കൊച്ചിയിൽ, ഫൈനൽ കൊൽക്കത്തയിൽ
Next articleഇന്ത്യയിലെ മികച്ച ആരാധക സംഘമാവാൻ മഞ്ഞപ്പട