ജയം തുടരാൻ സാംപോളി, മെസ്സിയില്ലാതെ അർജന്റീന ഇറങ്ങുന്നു

ബ്രസീലിനെ തകർത്ത ആത്മവിശ്വാസവുമായി അർജന്റീന നാളെ ദുർബലരായ സിംഗപ്പൂരിനെ നേരിടും.  മെസ്സിയും ഹിഗ്വയിനും ഓട്ടമെന്റിയും ഇല്ലാതെയാണ് അർജന്റീന സിംഗപ്പൂരിനെതിരെ മത്സരിക്കാനിറങ്ങുന്നത്. സിംഗപ്പൂർ ഫുട്ബോൾ അസോസിയേഷന്റെ 125 വാർഷികവുമായി ബന്ധപ്പെട്ടാണ് ഈ സൗഹൃദ മത്സരം സംഘടിപ്പിക്കപ്പെട്ടത്. അർജന്റീനക്ക് ഇത് സീസൺ അവസാനിക്കുന്നതിന്റെ മുൻപുള്ള അവസാന മത്സരമാണ്. ഇതിനു ശേഷമുള്ള അർജന്റീനയുടെ അടുത്ത മത്സരം 2018 വേൾഡ് കപ്പിനെക്കുള്ള യോഗ്യത മത്സരമാണ്. അതിനു മുൻപ് പുതിയ താരങ്ങൾക്ക് അവസരം നൽകാനും പരീക്ഷണങ്ങൾ നടത്താനുള്ള അവസരമായിട്ടാവും സാംപോളി ഈ അവസരം ഉപയോഗിക്കുക. ഉറുഗ്വക്കെതിരെ ആഗസ്റ്റിലാണ് അർജന്റീനയുടെ അടുത്ത ലോകക്കപ്പ് യോഗ്യത മത്സരം.

മൗറോ ഐകാർഡിയെയും പൗളോ ഡിബാലയെയും ഡി മരിയയെയും മുന്നിൽ നിർത്തിയാവും സാംപോളി സിംഗപ്പൂരിനെതിരെ ടീമിനെ ഇറക്കുക. മെസ്സിയുടെ അഭാവത്തിൽ ലാസിയോ താരം ലൂക്കാസ് ബിഗിലയാവും അർജന്റീനയെ നയിക്കുക. അതെ സമയം മെസ്സിയില്ലാതെ അർജന്റീന ഇറങ്ങുന്നത് സിംഗപ്പൂരിലെ ഫുട്ബോൾ ആരാധകരെ നിരാശപെടുത്തും.

ഇതുവരെ ഒരിക്കൽ പോലും വേൾഡ് കപ്പിന് യോഗ്യത നേടാത്ത ടീം ആയ സിംഗപ്പൂർ അവസാനമായി 1984ലാണ് സിംഗപ്പൂർ ഏഷ്യ കപ്പിന് പോലും യോഗ്യത നേടിയത്. സിംഗപ്പൂർ ടീമിലെ രണ്ടു കളിക്കാർ ഒഴിക്കെ ബാക്കി എല്ലാവരും സിംഗപ്പൂരിലെ പ്രാദേശിക ലീഗിലെ കളിക്കാരാണ്.  അതിൽ ഏറ്റവും പ്രധാന പെട്ട കളിക്കാരിൽ ഒരാളാണ് ഇർഫാൻ ഫാനി എന്ന യുവതാരം.  യൂറോപ്പിലെയും ഏഷ്യയിലെയും ടീമുകൾ ഈ മത്സരത്തിലൂടെ ഈ താരത്തിന്റെ കളി ശ്രദ്ധിക്കപെടുമെന്നാണ് കരുതപ്പെടുന്നത്. ഫിഫ റാങ്കിങ്ങിൽ 157ആം സ്ഥാനത്തുള്ള സിംഗപ്പൂർ തായ്‌വാനെതിരെ കളിച്ച അവസാന മത്സരത്തിൽ 2 – 1 നു തോറ്റിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയും കിർഗിസ്ഥാനും, അറിയേണ്ട പത്തു കാര്യങ്ങൾ
Next articleമൂന്നു പതിറ്റാണ്ടിന്റെ ഫുട്ബോൾ സ്നേഹത്തെ അരങ്ങിലെത്തിക്കാൻ ടാറ്റ വരുന്നു ഐ എസ് എല്ലിൽ