രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം ജർമനിക്കെതിരെ അർജന്റീനയുടെ വമ്പൻ തിരിച്ചുവരവ്

- Advertisement -

സൗഹൃദ മത്സരത്തിൽ ആദ്യ പകുതിൽ രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച് ജർമനിക്കെതിരെ അർജന്റീനക്ക് സമനില. രണ്ടാം പകുതിയിൽ അർജന്റീന പരിശീലകൻ സ്കലോനി വരുത്തിയ മാറ്റങ്ങളാണ് അർജന്റീനയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയത്. 2-2നാണ് ജർമനി – അർജന്റീന പോരാട്ടം അവസാനിച്ചത്.

ജർമൻ ആധിപത്യം കണ്ട ആദ്യ പകുതിയിൽ അർജന്റീന പലപ്പോഴും അടിപതറുന്നതാണ് കാണാൻ കഴിഞ്ഞത്. നിരന്തരമായി അർജന്റീന ഗോൾ മുഖം ആക്രമിച്ച ജർമനി ആദ്യ ഗ്നബറിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് അധികം വൈകാതെ ഹാവേർട്സ് ജർമനിയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തി ശക്തമായി തിരിച്ചടിച്ച അർജന്റീന ആദ്യ അലറിയോയിലൂടെ ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഒക്കമ്പോസിന്റെ ഗോളിലൂടെ അർജന്റീന ജർമനിയെ സമനിലയിൽ തളക്കുകയായിരുന്നു.

Advertisement