സൂപ്പർ താരങ്ങളില്ലാത്ത അർജന്റീനയ്ക്ക് സൂപ്പർ ജയം

സൂപ്പർ താരങ്ങളാരും ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ അർജന്റീനയ്ക്ക് മികച്ച വിജയം. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുടെമലയെ ആണ് അർജന്റീന തോൽപ്പിച്ചത്. എതിരാളികൾ ദുരബലർ ആയതിനാൽ തന്നെ യുവനിരയെ പരീക്ഷിക്കാൻ സ്കലോനി തീരുമാനിക്കുകയായിരുന്നു. സിമിയോണി, മാർടിനസ്, പാവൊൻ എന്നിവരായിരുന്നു ഇന്ന് അർജന്റീന അറ്റാക്കിനെ നയിച്ചത്.

ആദ്യ പകുതിയിലാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. 27ആം മിനുട്ടിൽ മാർടിനസ് ആണ് അർജന്റീനയ്ക്ക് ആദ്യം ലീഡ് നൽകിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു ആ ഗോൾ. പിന്നീട് 35ആം മിനുട്ടിൽ ലൊ സെൽസോയും, 44ആം മിനുട്ടിൽ സിമിയോണിയും ഗോളുകൾ നേടി. നിരവധി അവസരങ്ങൾ രണ്ടാം പകുതിയിലും അർജന്റീന സൃഷ്ടിച്ചു എന്നാൽ ലക്ഷ്യം കാണാൻ ആയില്ല. എതിരാളികൾക്ക് ആകെ ഒരു ഷോട്ടാണ് കളിയിൽ ആകെ തൊടുക്കാനായത്.

ബുധനാഴ്ച കൊളംബിയക്കെതിരെ ആണ് അർജന്റീനയുടെ അടുത്ത മത്സരം.

Previous articleവിജയ് ഹസാരെയ്ക്കായി കേരളം സച്ചിന്‍ ബേബിയ്ക്ക് കീഴില്‍ തയ്യാര്‍
Next articleഇഞ്ച്വറി ടൈം ഗോളിൽ കൊളംബിയക്ക് ജയം