ബ്രസീലിനെ മലർത്തിയടിച്ച് അർജന്റീന

ചിര വൈരികളായ ബ്രസീലിനെ ഏകപക്ഷീയമായാ ഒരു ഗോളിന് തോൽപ്പിച്ച് പുതിയ അർജന്റീന കോച്ച് സാംപോളിക്കു വിജയ തുടക്കം. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ മാർകാഡോ നേടിയ ഗോളിലാണ് അര്ജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും തീവ്രവാദി ആക്രമങ്ങളെ ഓർത്തുകൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മത്സരം തുടങ്ങിയത്. മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 95569 കാണികൾക്കു മുൻപിലാണ് മത്സരം നടന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഫൗളുകൾക്ക് മുതിർന്നപ്പോൾ റഫറിക്ക് പല തവണ ഇടപെടേണ്ടി വന്നു.

നെയ്മർ ഇല്ലാതെ മത്സരത്തിനിറങ്ങിയ ബ്രസീൽ കൗട്ടീഞ്ഞോയുടെയും ജീസസിന്റെയും നേതൃതത്തിലാണ് ഇറങ്ങിയത്.  ബ്രസീൽ നിരയിൽ ഡേവിഡ് ലൂയിസും മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ ഗോൾ കീപ്പർ എഡേഴ്സണും പകരക്കാരുടെ ബെഞ്ചിലായിരുന്നു. അർജന്റീന നിരയിൽ ഇകാർഡി പകരക്കാരുടെ ബെഞ്ചിൽ നിന്നാണ് തുടങ്ങിയത്. ഡിബാലയും മെസ്സിയും ഡി മരിയയും ഹിഗ്വയിനും ആണ് അർജന്റീന ആക്രമണ നിരയെ നയിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സാംപോളി 3 പ്രധിരോധ നിരയെ നിർത്തിയാണ് മത്സരം ആരംഭിച്ചത്.

ഏഴാം മിനുട്ടിൽ തന്നെ അർജന്റീന ബ്രസീൽ ഗോൾ മുഖം വിറപ്പിച്ചു . ഡിബാലയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയയുടെ ഇടം കാലൻ ഷോട്ട്  ബ്രസീൽ ഗോൾ കീപ്പർ പെരേര ഡിസിൽവയെ പരാജയപെടുത്തിയെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.  22ആം മിനുട്ടിൽ ഗോൾ നേടാനുള്ള മികച്ചൊരു അവസരം കൗട്ടീഞ്ഞോക്കു ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.  മത്സരം പുരോഗമിക്കും തോറും മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഗോൾ നേടി. ഡി മരിയയുടെ മികച്ചൊരു ക്രോസിൽ  ഓട്ടമെന്റി യുടെ ഹെഡർ ബ്രസീൽ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ മാർക്ക് ചെയ്യപെടാതിരുന്ന മെർകാഡോ ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ട് ഗോളാക്കുകയായിരുന്നു.

MELBOURNE, AUSTRALIA – JUNE 09: Gabriel Mercado of Argentina celebrates after scoring a goal during the Brazil Global Tour match between Brazil and Argentina at Melbourne Cricket Ground on June 9, 2017 in Melbourne, Australia. (Photo by Robert Cianflone/Getty Images)

ഒരു ഗോളിന് പിറകിൽ നിന്ന് രണ്ടാം പകുതി ആരംഭിച്ച ബ്രസീൽ തുടക്കം മുതൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ജീസസിന്റെയും കൗട്ടീഞ്ഞോയുടെയും നേതൃത്വത്തിൽ മികച്ച മുന്നേറ്റങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ ബ്രസീലിനായില്ല. 61ആം മിനുട്ടിൽ ബ്രസീലിനു കിട്ടിയ മികച്ചൊരു അവസരം മുതലാക്കാൻ ജീസസിനായില്ല.  ഗോളൊന്ന് ഉറച്ചൊരു അവസരമാണ്  ജീസസ് നഷ്ടപ്പെടുത്തിയത്. അർജന്റീന ഗോൾ കീപ്പർ റൊമേറെയും കടന്നു മുന്നേറിയ ജീസസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ച ബോൾ പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.  തിരിച്ചു വന്ന പന്ത് വില്ല്യൻ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പന്ത് വീണ്ടും ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ബ്രസീൽ ഡഗ്ലസ് കോസ്റ്റയെയും റാഫിഞ്ഞയെയും ഇറക്കി ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ മാത്രം നേടാൻ ബ്രസീലിനായില്ല.

ബ്രസീൽ കോച്ച് ആയതിനു ശേഷം ടിറ്റെയുടെ ആദ്യ തോൽവിയാണിത്. അതെ സമയം അർജന്റീന കോച്ച് ആയി ചുമതലയേറ്റ സാംപോളിക്ക് ആദ്യ മത്സരത്തിൽ തന്നെ വിജയിക്കാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീഡിയോയില്‍ അസംതൃപ്തി അറിയിച്ച് ഡേവിഡ് വാര്‍ണര്‍
Next articleനിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലാണ്ടിനു ബാറ്റിംഗ് തകര്‍ച്ച