മെസ്സി-ഡിബാല-ഇക്കാർഡി കൂട്ട് കെട്ട് ഇറങ്ങിയിട്ടും അർജന്റീനയ്ക്ക് ഗോൾ രഹിത സമനില

സാമ്പോളിക്ക് കീഴിൽ അർജന്റീനയ്ക്ക് മികച്ച തുടക്കം എന്ന സ്വപ്നം നടന്നില്ല. ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയുമായി ഗോൾ രഹിത സമനിലയിൽ പിരിയാനെ അർജന്റീനയ്ക്ക് കഴിഞ്ഞുള്ളൂ. മെസ്സി-ഇക്കാർഡി-ഡിബാല എന്നീ മൂന്നു വമ്പൻ താരങ്ങളെ മുന്നേറ്റ നിരയിൽ അണിനിരത്തിയിട്ടും ഗോൾ പിറക്കാത്തത് അർജന്റീനൻ ആരാധകരെ‌ വിഷമത്തിലാക്കി.

ലൂയിസ് സുവാരസും കവാനിയും ഉറുഗ്വേ നിരയിലും ഇന്ന് അണിനിരന്നിരുന്നു. പരിക്കിൽ നിന്ന് തിരിച്ചുവരിക ആയിരുന്ന സുവാരസ് മത്സരത്തിനിടെ വീണ്ടും പരിക്കേറ്റ് കളം വിടേണ്ടി വന്നു. ഗോളവസരങ്ങളേക്കാൾ ടാക്കിളുകളും ഫൗളുകളുമാണ് മത്സരത്തിൽ നിറഞ്ഞു നിന്നത്.

സമനില നിരാശയാണ് എങ്കിലും ഉറുഗ്വേയിൽ ചെന്ന് സമനില പിടിച്ചു എന്നതുകൊണ്ടു തന്നെ അർജന്റീനയ്ക്ക് ആണ് ഈ ഫലത്തിൽ കൂടുതൽ തൃപ്തി ഉണ്ടാവുക. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതും അർജന്റീനയ്ക്ക് ഗുണം ചെയ്യും. പരാഗ്വേയാണ് ചിലിയെ ചിലിയുടെ നാട്ടിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

ചിലിക്കും അർജന്റീനയ്ക്കും ഗ്രൂപ്പിൽ ഒരേ പോയന്റാണ്. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് ചിലിയെ അർജന്റീനയ്ക്ക് മുന്നിൽ ആക്കുന്നത്. സെപ്റ്റംബർ അഞ്ചിന് വെനുസ്വേലക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപത്തു പേരുമായി കളിച്ചു, ഒമ്പതു ഗോളുകൾ അടിച്ചു!! ആഘോഷമാക്കി ബെൽജിയം
Next articleസൂപ്പർസബ്ബായി കൗട്ടിഞ്ഞോ, ജയം തുടർന്ന ബ്രസീലിന്റെ മഞ്ഞപ്പട