നാളെ ബ്രസീലിനെ അലിസ്സൺ നയിക്കും, ആദ്യ ഇലവൻ പ്രഖ്യാപിച്ചു

നാളെ റഷ്യക്കെതിരെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ ഗോൾകീപ്പർ അലിസ്സൺ നയിക്കും. ആദ്യമായാണ് അലിസൺ ബ്രസീലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നത്. എ എസ് റോമയുടെ ഗോൾകീപ്പറാണ് അലിസൺ. അവസാന രണ്ടു വർഷമായി ബ്രസീൽ ടീമിനൊപ്പം അലിസണുമുണ്ട്.

നാളെ രാത്രി ഇന്ത്യൻ സമയം 9.30നാണ് ബ്രസീൽ റഷ്യ മത്സരം. നാളത്തെ മത്സരത്തിനായുള്ള ആദ്യ ഇലവനെയും ടിറ്റെ പ്രഖ്യാപിച്ചു.

ടീം;

അലിസൺ, ആൽവസ്, സിൽവ, മിറാണ്ട, മാർസെലോ, പൗളീനോ, കസമേറൊ, കൗട്ടീന്യോ, വില്ലിയൻ, ഗബ്രിയേൽ ജീസുസ്, കോസ്റ്റ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍ വനിതകള്‍
Next article400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാം ഇംഗ്ലണ്ട് താരമായി സ്റ്റുവര്‍ട് ബ്രോഡ്