അഗ്യുറോ രക്ഷകനായി, റഷ്യയെ മറികടന്ന് അർജന്റീന

- Advertisement -

റഷ്യയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ ശക്തരായ അർജന്റീനക്ക് നേരിയ വിജയം. റഷ്യയിലെ ലുസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെർജിയോ അഗ്യൂറോ നേടിയ ഏക ഗോളിനാണ് സംപോളിയുടെ അർജന്റീന വിജയം നേടിയത്.

സെർജിയോ അഗ്യൂറോയെ മുന് നിരയിലും ഡിമരിയ, മെസ്സി എന്നിവരെ മധ്യനിരയിലും ഇറക്കി ശക്തമായുടെ ടീമാണ് സംപോളി റഷ്യക്കെതിരെ അണിനിരത്തിയത്. മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വെച്ച അർജന്റീന 20 ഷോട്ടുകൾ ഉതിർത്തു എങ്കിലും ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ആദ്യ പകുതിയിൽ അർജന്റീനയുടെ മുന്നേറ്റങ്ങൾ എല്ലാം ഫലപ്രദമായി പ്രതിരോധിച്ച റഷ്യ ഒരു സമയത്തുആർജന്റീയുടെ വലകുലുക്കി എന്നു തോന്നിപ്പിച്ചു എങ്കിലും നിർഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. മത്സരം സമനിലയിൽ കലാശിക്കും എന്നു തോന്നിപ്പിച്ച സമയത്താണ് 86ആം മിനിറ്റിൽ അഗ്യൂറോ വിജയ ഗോൾ നേടിയത്.

ലോകകപ്പിനായി ടീം അണിയിച്ചിരുക്കുന്ന സംപോളി ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട് എന്നു തെളിയിക്കും വിധമായിരുന്നു ടീമിന്റെ പ്രകടനം. ചെവ്വാഴ്ച നൈജീരിയ്ക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement