പത്തു പേരുമായി കളിച്ചു, ഒമ്പതു ഗോളുകൾ അടിച്ചു!! ആഘോഷമാക്കി ബെൽജിയം

ബെൽജിയത്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ മഴതന്നെ പെയ്യുകയായിരുന്നു ഇന്നലെ. ഗിബ്രൽറ്റാർ ആണ് ഇന്നലെ ബെൽജിയത്തിന്റെ കയ്യിൽ നിന്ന് എതിരില്ലാത്ത ഒമ്പതു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ചുവപ്പു കാർഡ് കാരണം നാൽപ്പതാം മിനുട്ട് മുതൽ 10 താരങ്ങളുമായി കളിച്ചാണ് ബെൽജിയം 9-0 എന്ന സ്കോറിന് വിജയിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകുവും ഡിഫൻഡർ മുയിനറും ബെൽജിയത്തിനു വേണ്ടി ഹട്രിക്കും കണ്ടെത്തി. മുയിനർക്ക് ഇന്നലെ പിറന്ന ഒമ്പതു ഗോളുകളിൽ ഏഴിലും പങ്കുണ്ടായിരുന്നു. മൂന്നു ഗോളുകളും നാല് അസിസ്റ്റും. വിറ്റ്സലും ഹസാർഡും മെർട്ടൻസുമാണ് ബെൽജിയത്തിനു വേണ്ടി വലകുലുക്കിയ മറ്റു താരങ്ങൾ.

ഗ്രൂപ്പ് എചിൽ പരാജയമറിയാതെ കുതിക്കുന്ന ബെൽജിയം തന്നെയാണ് മുന്നിൽ. ഗ്രീസാണ് രണ്ടാമത്. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ഗിബ്ർൽറ്റാർ ആണ് ഗ്രൂപ്പിൽ അവസാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന നിമിഷം ഡ്രിങ്ക് വാട്ടറിനെ കൈക്കലാക്കി ചെൽസി
Next articleമെസ്സി-ഡിബാല-ഇക്കാർഡി കൂട്ട് കെട്ട് ഇറങ്ങിയിട്ടും അർജന്റീനയ്ക്ക് ഗോൾ രഹിത സമനില