പോർച്ചുഗലിനെ ഓറഞ്ച് പട തച്ചുടച്ചു

റൊണാൾഡ് കോമന്റെ കീഴിലുള്ള ഹോളണ്ടിൽ ഒരുപാട് പ്രതീക്ഷ വെക്കാം. അതാണ് ഇന്നലെ പോർച്ചുഗലിനെതിരെ നടന്ന മത്സരം കാണിച്ചു തന്നത്. എതിരില്ലാത്ത മൂന്നു ഗോളിനാണ് റൊണാൾഡോ അടക്കമുള്ള പോർച്ചുഗലിനെ കോമന്റെ ഹോളണ്ട് തോൽപ്പിച്ചത്. ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. കോമന്റെ കീഴിലെ ഓറഞ്ച് പടയുടെ ആദ്യ വിജയമാണിത്.

മെംഫിസ് ഡിപയ്, റ്യാൻ ബാബൽ, വൈ ഡൈക് എന്നിവരാണ് ഹോളണ്ടിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കാൻസെലോ ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ പോർച്ചുഗലിന്റെ മത്സരത്തിലേക്കു തിരിച്ചുവരാനുള്ള ആഗ്രഹവും അവസാനിച്ചു. ഇന്നലെ മത്സരത്തോടെ തുടർച്ചയായ ഒമ്പതു മത്സരങ്ങൾ ഗോളടിച്ച റൊണാൾഡോയുടെ തുടർ ഗോളടിക്ക് അവസാനമായി.

പാട്രിക് ക്ലൈവേർട്ടിന്റെ മകൻ അയാക്സ് താരൻ ജസ്റ്റി ക്ലൈവേർട്ട് ഇന്നലെ ഹോളണ്ടിനായി അരങ്ങേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരി സെമിയിൽ റോയൽ ട്രാവൽസ് ലിൻഷയെ തോൽപ്പിച്ചു
Next articleഇന്ന് ഇന്ത്യ കിർഗിസ്താനെതിരെ, ജയിച്ചാൽ റാങ്കിംഗിൽ ചരിത്ര കുതിപ്പ്